Connect with us

Idukki

ആരോഗ്യ നില മോശം; പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

മൂന്നാര്‍: മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില വഷളായ സാഹചര്യത്തിലാണിത്. നേരത്തെ, ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചിരുന്നു. രാജേശ്വരിയെ നിര്‍ബന്ധപൂര്‍വം പോലീസ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മറ്റ് നേതാക്കളായ ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. മണി രാജിവെക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ.