Connect with us

National

കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു

Published

|

Last Updated

മൊഗാദിഷു: സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ ചരക്കു കപ്പലില്‍ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെ മോചിപ്പിച്ചു. സോമാലിയന്‍ സുരക്ഷാ സേനയാണ് ജീവനക്കാരെ മോചിപ്പിച്ചത്. കപ്പല്‍ നേരത്തെ മോചിപ്പിച്ചിരുന്നുവെങ്കിലും ജീവനക്കാരെ കൊള്ളക്കാര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.

യമനില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന അല്‍ കൗഷര്‍ എന്ന കപ്പലാണ് ഏപ്രില്‍ ഒന്നിന് കടല്‍ കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്ത്യന്‍ കപ്പലിനെ ആക്രമിച്ച സംഘം കപ്പല്‍ തട്ടിയെടുക്കുകയായിരുന്നു.

Latest