കൊച്ചി: ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നാലും അഞ്ചും പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ല എന്നതിനാലാണ് കോടതി നടപടി. അതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ഭാര്യ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി അലക്ഷ്യത്തിന് കേസ് കൊടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെ അറസ്റ്റ് ചെയ്തു എന്നുകാട്ടിയാണ് ഹര്‍ജി.