മോട്ടോർ വാഹന പണിമുടക്ക് വെള്ളിയാഴ്ചത്തേക്ക് മാറ്റി

Posted on: March 26, 2017 6:12 pm | Last updated: March 26, 2017 at 9:23 pm
SHARE

തിരുവനന്തപുരം: ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിചതില്‍ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്‍ വ്യാഴാഴ്ച നടത്താനിരുന്ന വാഹനപണിമുടക്ക് വെള്ളിയാഴ്ചയിലേക്ക് മാറ്റി. എസ്എസ്എല്‍സി പുനഃപരീക്ഷ വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്.

വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമനാത്തില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.