Connect with us

Kerala

ബാര്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് പുതുക്കും

Published

|

Last Updated

തിരുവനന്തപുരം: പുതിയ മദ്യനയം വൈകുന്ന സാഹചര്യത്തില്‍ ബാര്‍ ലൈസന്‍സും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും കള്ള് ഷാപ്പുകള്‍ക്കുമുള്ള ലൈസന്‍സും മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുളള നിരക്കിന്റെ ആനുപാതിക ലൈസന്‍സ് ഫീസ് ഈടാക്കിക്കൊണ്ടും മറ്റ് പൊതുവ്യവസ്ഥകള്‍ പാലിച്ചുമാകും മൂന്ന് മാസത്തേക്ക് ലൈസന്‍സ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുക. പുതിയ മദ്യനയം മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് നേരത്തെ എല്‍ ഡി എഫ് യോഗം തീരുമാനിച്ചിരുന്നു.

കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉള്‍കൊള്ളിച്ചുകൊണ്ട് ഇന്‍ഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന സമഗ്ര ജലഗതാഗത പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെ എസ് ഐ എന്‍ സി) മുഖേന നാറ്റ്പാക് നടത്തിയ സാധ്യതാപഠനം മന്ത്രിസഭ അംഗീകരിച്ചു.

Latest