Connect with us

Kerala

കൃഷ്ണദാസിന്റെ അറസ്റ്റ്: കോടതിയെ വിഡ്ഢിയാക്കരുതെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ വിമര്‍ശം. കൃഷ്ണദാസിന്റെ അറസ്റ്റ് ദുരുദ്ദേശപരമാണെന്നും കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണ് പോലീസ് ഉന്നയിക്കുന്നത്. തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.

പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലിയെ മര്‍ദിച്ച കേസിലാണ് കൃഷ്ണദാസ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കോളജിലെ അനധികൃത പണപ്പിരിവ് ചോദ്യം ചെയ്ത ഷഹീറിനെ കോളജിലെ ഇടിമുറിയിലിട്ട് കൃഷ്ണദാസിന്റെ നേതൃത്വത്തല്‍ മര്‍ദിച്ചുവെന്നാണ് പരാതി.

Latest