Connect with us

Gulf

മഴക്കും പൊടിക്കാറ്റിനും സാധ്യത

Published

|

Last Updated

ദോഹ: വരും ദിവസങ്ങളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്നും മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടിയും ചാറ്റല്‍ മഴയും ദൃശ്യമായിരുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച ഉച്ച വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

വെള്ളിയാഴ്ച ഉപരിതല കാറ്റിന്റെ ശക്തി കൂടുന്നതിനാല്‍ പൊടി പടലങ്ങളുയരാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച വൈകുന്നേരം മുതല്‍ മഴ ശക്തമാകാനും ഇടയുണ്ട്.