Connect with us

National

മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസ് മുന്നേറ്റം

Published

|

Last Updated

ഇംഫാല്‍: ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നു പ്രവചനങ്ങളുണ്ടായിരുന്ന മണിപ്പൂര്‍ പക്ഷേ, ആദ്യ സൂചനകള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് മുന്നിലെത്തി. കോണ്‍ഗ്രസ് അഞ്ചു സീറ്റില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബിജെപി മൂന്നിടത്തു ലീഡ് ചെയ്യുന്നു.

ഇവിടെ നിരാഹാര സമരത്തിലൂടെ ലോകശ്രദ്ധ നേടിയ ഇറോം ശര്‍മിള ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ പിന്നിലാണ്.

40 സീറ്റുള്ള ഗോവയില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. ഏഴിടത്ത് കോണ്‍ഗ്രസ് മുന്നിലുള്ളപ്പോള്‍ ഭരണകക്ഷിയായ ബിജെപിക്ക് മൂന്നിടത്ത് മാത്രമാണ് ലീഡുള്ളത്. മറ്റുള്ളവര്‍ രണ്ട് സീറ്റില്‍ മുന്നിലുണ്ട്.

2012ല്‍ 21 സീറ്റ് നേടി ബിജെപി ഭരണത്തില്‍ എത്തിയിരുന്നു. കോണ്‍ഗ്രസിന് അന്ന് ഒമ്പത് സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

Latest