കുവൈത്ത്‌ ഐ സി എഫ്‌ അബ്ബാസിയ മദ്റസ ഉദ്ഘാടനം ചെയ്തു

Posted on: February 5, 2017 6:16 pm | Last updated: February 5, 2017 at 6:16 pm
അബ്ബാസിയ്യയിൽ ഐ സി എഫ് മദ്റസ ഉദ്ഘാടനം ഹകീം ദാരിമി നിർവഹിക്കുന്നു

കുവൈത്ത്‌ സിറ്റി: ഐ സി എഫ്‌ കുവൈത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത്‌ മദ്റസ അബ്ബാസിയ്യയിൽ പ്രവർത്തനമാരംഭിച്ചു.
അബ്ബാസിയ ബംഗാളി പള്ളിക്ക്‌ സമീപം വിപുലമായ സൗകര്യങ്ങളോടെയാണു മദ്റസ ആരംഭിച്ചത്. ഐ സി എഫ്‌ നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഹകീം ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ്‌ പ്രസിഡന്റ്‌ അഹമദ്‌ സഖാഫി കാവനൂർ, സെക്രട്ടറിമാരായ അബ്ദുല്ല വടകര, അബു മുഹമ്മദ്‌, അലവി ഹാജി, ആർ എസ്‌ സി നാഷ്ണൽ കൺവീനർ റാഷിദ്‌ ചെറുശോല സംബന്ധിച്ചു.
ഖൈത്താൻ, സാൽമിയ, ഫഹാഹീൽ, ജഹറ എന്നിവിടങ്ങളിലാണ് ഐ സി എഫിൻറെ മറ്റു മദ്റസകൾ പ്രവർത്തിക്കുന്നത്.