Connect with us

National

മുംബൈയില്‍ 1.40 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി

Published

|

Last Updated

മുംബൈ: മുംബൈ അന്ധേരിക്കു സമീപം പോലീസ് നടത്തിയ റെയ്ഡില്‍ 1.40 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പിടിച്ചെടുത്തതില്‍ മുഴുവന്‍ പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും ഡിസിപി അശോക് ദുധേ പറഞ്ഞു.
കഴിഞ്ഞ ദിവസം ചെമ്പൂരില്‍ നിന്ന് 10.10 കോടിരൂപ പോലീസ് പിടികൂടിയിരുന്നു.