വിജിലന്‍സിനെ സര്‍ക്കാര്‍ വെന്റിലേറ്ററിലാക്കി; രമേശ് ചെന്നിത്തല

Posted on: December 16, 2016 5:42 pm | Last updated: December 16, 2016 at 5:42 pm

തിരുവനന്തപുരം: വിജിലന്‍സിനെ സര്‍ക്കാര്‍ വെന്റിലേറ്ററിലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്വേഷണ റിപ്പോര്‍ട്ടുകളിലും ശുപാര്‍ശകളിലും നടപടിയെടുക്കാതെ വിജിലന്‍സ് ഡയറക്ടറെ ഒതുക്കി. ജേക്കബ് തോമസ് സര്‍ക്കാരിന്റെ തടവുകാരനും കളിപ്പാവയും ആയെന്ന് ചെന്നിത്തല പറഞ്ഞു.

എല്ലാ തലത്തിലും അഴിമതി പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. ഇ.പി.ജയരാജനെതിരെ ത്വരിതപരിശോധന തുടങ്ങി അറുപത്തിരണ്ട് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാത്തത് ഇതിന് ഉദാഹരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.