മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

Posted on: December 11, 2016 2:22 pm | Last updated: December 12, 2016 at 2:10 pm
SHARE

മുംബൈ: കിഴക്കന്‍ ഗുഡ്ഗാവിലെ ആരേ കൊളനിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. അമാന്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്ടറാണ് തകര്‍ന്നത്. നഗരത്തില്‍ വിനോദയാത്ര നടത്തുന്നതിനിടെയാണ് അപകടം.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം നടന്നത്. അഗ്നിശമന സേനയുടെ ആറു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.