Kerala
നോട്ട് പ്രതിസന്ധി: ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു. വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നിര്‍മ്മല്‍ ദൈ്വവാര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് മാറ്റിവച്ചത്.
നറുക്കെടുപ്പ് ഡിസംബര്‍ 16 ല്‍ നടക്കും. 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വിലിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ടിക്കറ്റ് വില്‍പ്പന തുടരും.
---- facebook comment plugin here -----