Connect with us

National

രണ്ട് വര്‍ഷമായി മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് വര്‍ഷമായി കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗോവിന്ദപുരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് അധ്യാപകനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകരാണ് പോലീസില്‍ പരാതി നല്‍കിയത്.

എല്ലാ ദിവസവും താന്‍ പീഡനത്തിനിരയാക്കിയെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. അമ്മ പുറത്തുപോയ സമയത്തായിരുന്നു പീഡനം. പ്രതി മദ്യപാനത്തിന് അടിമയാണെന്നും മുമ്പ് സമീപവാസിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.