Connect with us

Kerala

ബാങ്കിൽ നിന്നിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് ഒൻപതര ലക്ഷ‌ രൂപ അപഹരിച്ചു

Published

|

Last Updated

പത്തനംതിട്ട: ബാങ്കില്‍ നിന്ന് പണവുമായി ഇറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് 9,65,000 രൂപ അപഹരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിനിക്കാണ് പണം നഷ്ടമായത്. പത്തനംതിട്ട സ്‌റ്റേഡിയം ജംഗ്ഷന് സമീപമുള്ള കേരള സ്‌റ്റേറ്റ് ഗ്രാമീണ ബാങ്കില്‍ നിന്ന് പണം എടുത്ത് പുറത്തിറങ്ങുന്നതിനിടെ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ വീട്ടമ്മയെ തള്ളിവീഴ്ത്തി ബാഗുമായി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Latest