അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിച്ചു; 15 പാക് ഭടന്മാര്‍ കൊല്ലപ്പെട്ടു

Posted on: October 28, 2016 1:53 pm | Last updated: October 29, 2016 at 9:53 am

ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ച പാക് സൈന്യത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തി രക്ഷാസേനയില്‍പ്പെട്ട രണ്ട് പേരും റെയ്‌ഞ്ചേഴ്‌സില്‍പെട്ട 13 സൈനികരുമാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പ് കത്വയിലെ അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

ഢ അതിര്‍ത്തിപ്രദേശങ്ങളായ റജൗരി, സാംബ, അബ്ദുല്യ, ആര്‍എസ്പുര, സുജത്ഗഢ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയിലാണ് 15 പാക് സൈനികര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ 24 മണിക്കൂര്‍ നീണ്ടുനിന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.