ഹണിട്രാപ്: വരുണ്‍ ഗാന്ധിയുടേതെന്ന് കരുതുന്ന ചിത്രങ്ങള്‍ പുറത്ത്

Posted on: October 23, 2016 3:19 pm | Last updated: October 23, 2016 at 8:33 pm

varun-gandhi33ന്യൂഡല്‍ഹി: ‘ഹണിട്രാപി’ല്‍ കുടുങ്ങിയ ബിജെപി എംപി വരുണ്‍ ഗാന്ധിയുടേതെന്ന് കരുതുന്ന അശ്ലീല ചിത്രങ്ങള്‍ പുറത്ത്. വിദേശ വനിതകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ രണ്ട് ചിത്രങ്ങളാണ് നാരദാന്യൂസ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. അതേസമയം, ചിത്രങ്ങളുടെ വിശ്വാസ്യത സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വെബ്‌സൈറ്റ് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്.

‘ഹണിട്രാപി’ല്‍ കുടുങ്ങിയ വരുണ്‍ ഗാന്ധി ആയുധ ഇടപാട് കേസിലെ പ്രതി അഭിഷേക് വര്‍മക്ക് നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദര്‍ യാദവും ആണ് രംഗത്തുവന്നത്. ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്മണ്ട് അലന്‍ എന്ന അഭിഭാഷകന്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിലേക്ക് അയച്ച കത്തും ഇവര്‍ പുറത്തുവിട്ടിരുന്നു.

ആരോപണം നിഷേധിച്ച വരുണ്‍ ഗാന്ധി, വിവാദത്തില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പറഞ്ഞു. 2004നു ശേഷം അഭിഷേകിനെ കണ്ടിട്ടില്ല. അഭിഷേക് ഭീഷണിപ്പെടുത്തിയെന്നത് വാസ്തവ വിരുദ്ധമാണ്. 2006ല്‍ നാവികസേനയിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ അഭിഷേക് ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ട്. പ്രശാന്ത് ഭൂഷണിനും യോഗേന്ദറിനുമെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.