Connect with us

Kerala

അതിരപ്പിള്ളി എല്‍ഡിഎഫിന്റെ അജണ്ടയിലില്ലെന്ന് കാനം

Published

|

Last Updated

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യമാണിത്. ഇക്കാര്യത്തില്‍ സിപിഐ നേരത്തേ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും കാനം തൃശൂരില്‍ പറഞ്ഞു.

അതരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള നിലപാടാണ് സിപിഐ നേരത്തേയും സ്വീകരിച്ചിട്ടുള്ളത്. അതിരപ്പിള്ളി പദ്ധതിക്കെതിരെ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടാവുമെന്നാണ് കാനത്തിന്റെ പ്രസ്താവന കാണിക്കുന്നത്.