Connect with us

Kerala

വൈദ്യുതി തടസ്സം എസ് എം എസ് വഴി അറിയാം പണമടക്കാന്‍ സി ഡി എം സംവിധാനം വരും

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി തടസ്സം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കാന്‍ എസ് എം എസ് സംവിധാനം വരുന്നു. അറ്റകുറ്റപ്പണിമൂലം വൈദ്യുതി വിതരണം നിര്‍ത്തിവെക്കുന്നതും ലൈനുകളിലെ തകരാറുകളാല്‍ പെട്ടെന്ന് വൈദ്യുതി തടസമുണ്ടാകുന്നത് അറിയിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തില്‍ എവിടെയും വൈദ്യതി സംബന്ധിച്ച പരാതി 1912 എന്ന ടോള്‍ഫ്രീ നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം. വൈദ്യുതി ബില്‍ ഫോണ്‍ വഴി ലഭ്യമാക്കാനും ഇ മെയില്‍ വഴി ലഭിക്കാനും സംവിധാനം വരും.
പിഴ കൂടാതെ ബില്‍ അടക്കാനും വൈദ്യുതി വിഛേദിക്കുന്നതിന് മുമ്പ് ഓര്‍മപ്പെടുത്താനും ഈ സംവിധാനം വഴി അവസരമൊരുക്കും. വൈദ്യതി ബില്‍ എ ടി എമ്മിന് സമാനമായ സി ഡി എം മെഷീന്‍വഴി 24 മണിക്കൂറും അടക്കാവുന്ന സംവിധാനവും ഉടന്‍ നിലവില്‍വരും.
ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തഘട്ടമായി പ്രധാന പട്ടണങ്ങളില്‍ ഈ സംവിധാനം നിലവില്‍വരും.
തിരിച്ചറിയല്‍ കാര്‍ഡും ഉടമസ്ഥാവകാശരേഖയും നല്‍കിയാല്‍ വൈദ്യുതി കണക്ഷന്‍ നല്‍കും. 100 ചതുരശ്രയടി വിസ്തീര്‍ണ വീടുള്ള പാവപ്പെട്ടവര്‍ക്ക്് ഉടമസ്ഥാവകാശ രേഖയില്ലാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായും വൈദ്യുതി അപേക്ഷ നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest