Kerala
മുഴുവന്‍ ബന്ധു നിയമനങ്ങളും റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല
വയനാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ മുഴുവന്‍ ബന്ധു നിയമനങ്ങളും റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എത്ര ന്യായീകരിച്ചാലും ഇപി ജയരാജന്റെ നടപടി അംഗീകരിക്കാനാവില്ല. വിഎസ് അച്യുതാനന്ദന്‍ പോലും തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഇപി ജയരാജനെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണം.
സ്വാശ്രയ വിഷയം സംബന്ധിച്ച കേസുകള്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സ്ഥിതി വഷളാക്കിയത്. പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
---- facebook comment plugin here -----