ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ കളിക്കാരന്‍. കഴിഞ്ഞ ഒമ്പതുമാസത്തിനിടെ 1.78 കോടി രൂപയാണ് കോഹ്‌ലി പ്രതിഫലമായി വാങ്ങിയത്. അടുത്തിടെ ബിസിസിഐ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം നവീകരിച്ചിരുന്നു. ഇതോടെ കോഹ്‌ലി മുന്‍ ടെസ്റ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ മറികടന്നു. ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍നിന്നും കോഹ്‌ലിക്ക് പ്രതിഫലം ലഭിക്കുന്നുണ്ട്.
ബിസിസിഐ പുതുക്കിയ പ്രതിഫലമനുസരിച്ച് ഒരു ടെസ്റ്റ് കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.