മനുഷ്യ സ്‌നേഹമില്ലാത്തവര്‍ മൃഗസ്‌നേഹത്തെ കുറിച്ച് സംസാരിക്കരുതെന്ന് കെടി ജലീല്‍

Posted on: August 26, 2016 2:26 pm | Last updated: August 26, 2016 at 5:34 pm

kt-jaleel-1തിരുവനന്തപുരം:തെരുവ് നായ വിഷയത്തില്‍ കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വിമര്‍ശനങ്ങളെ തള്ളി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്‌നേഹമാണ്. മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്‌നേഹിക്കുമെന്നും മന്ത്രി ചോദിച്ചു.

അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ല. വ്യവസ്ഥാപിതമായി സംസ്ഥാനത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം അംഗീകരിക്കുന്നു. ഇത് സ്വയംവിമര്‍ശനമായി കാണുന്നുവെന്നും നായ്ക്കളുടെ വന്ധ്യംകരണത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി ജലീല്‍ സമ്മതിച്ചു.