വിന്‍സന്‍ എം. പോള്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ സ്ഥാനം ഏറ്റെടുത്തു

Posted on: May 6, 2016 11:45 am | Last updated: May 6, 2016 at 4:01 pm
SHARE

തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം. പോള്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സിബി മാത്യൂസ് വിരമിച്ച ഒഴിവിലായിരുന്നു വിന്‍സന്‍ എം. പോളിന്റെ നിയമനം.

നിരവധി തവണ വിശദീകരണം ചോദിച്ച ശേഷമാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത വിന്‍സന്‍ എം. പോളിന്റെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചത്. എന്നാല്‍ വിവരാവകാശ കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ നിയമനം ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.