അബുദാബി നഗരസഭ പൗരന്മാര്‍ക്ക് വീടുകള്‍ കൈമാറിത്തുടങ്ങി

Posted on: March 29, 2016 8:08 pm | Last updated: March 30, 2016 at 9:03 pm
SHARE

abhudabi nagarasabhaഅബുദാബി: ഖലീഫാ സിറ്റിയിലെ അര്‍ഹരായ പൗരന്മാര്‍ക്കുള്ള വീടുകള്‍ കൈമാറുന്ന പ്രക്രിയ അബുദാബി നഗരസഭ തുടങ്ങി. മൊത്തം നിര്‍മിച്ച വീടുകളുടെ 65 ശതമാനവും കൈമാറാന്‍ സജ്ജമായിട്ടുണ്ട്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ദര്‍ശനങ്ങളാണ് ഈ പദ്ധതിയുടെ മാര്‍ഗനിര്‍ദേശത്തിനു പിന്നില്‍. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കിയത്.
ഇന്നലെ നടന്ന ചടങ്ങില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 177 വീടുകള്‍ കൈമാറി. ബാക്കിയുള്ളവകൂടി കൈമാറാനുള്ള നടപടിക്രമങ്ങള്‍ നഗരസഭ തുടങ്ങി. പദ്ധതിയുടെ ഭാഗമായി എമിറേറ്റില്‍ 1,436 റസിഡന്‍ഷ്യല്‍ യൂണിറ്റുകളും 2,432 ലാന്റ് പ്ലോട്ടുകളും കൈമാറി. കഴിയുന്നതും വേഗം എല്ലാ ഗുണഭോക്താക്കള്‍ക്കും തങ്ങളുടേതായ വീടുകള്‍ കൈമാറാനാകുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഖലീഫ സിറ്റിയിലെ വീടുകളുടെ മുഴുവന്‍ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്നുതന്നെ കൈമാറ്റം ചെയ്യും.
പദ്ധതി നടപ്പാക്കാനുള്ള ആശയവും നിര്‍ദേശവും മുന്നോട്ടുവെച്ച ശൈഖ് ഖലീഫയോടും ജനറല്‍ ശൈഖ് മുഹമ്മദിനോടും എമിറേറ്റിലെ പൗരന്മാര്‍ ആത്മാര്‍ഥമായ നന്ദിയും ആഹ്ലാദവും പ്രകടിപ്പിച്ചു. ഈ പദ്ധതി എമിറേറ്റിലെ പൗരന്മാര്‍ക്ക് സ്ഥിരമായ അധിവാസത്തിന് സാധ്യമാകുന്നതും മെച്ചപ്പെട്ട ഭാവിയും വര്‍ത്തമാനവും ഉറപ്പാക്കുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here