Connect with us

Gulf

ഇന്ത്യ - ഒമാന്‍ സൗഹൃദം: ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കുന്നു

Published

|

Last Updated

മസ്‌കത്ത്:സൗഹൃദത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യ – ഒമാന്‍ ബന്ധത്തിെന്റ ഓര്‍മക്കായി ഒമാന്‍ പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നു. അടുത്ത മാസം അഞ്ചിന് സ്റ്റാമ്പ് ഔദ്യോഗികമായി പ്രകാശനം ചെയ്യും.

ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ഡെയും ഒമാന്‍ പോസ്റ്റ് ചീഫ് എക്‌സിക്യൂൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ മാലിക് അബ്ദുല്‍ കരീം അല്‍ ബലൂശിയും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നയതന്ത്ര മേഖലയിലെ സൗഹൃമടക്കം ഇരു രാജ്യങ്ങളും രൂപപ്പെടുത്തിയ ശക്തമായ ബന്ധത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് പ്രത്യേക ചടങ്ങിലാണ് സ്റ്റാമ്പ് പുറത്തിറക്കുക. വാണിജ്യം, നിക്ഷേപം, സാംസ്‌കാരികം, വിനോദ സഞ്ചാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം ആറ് പതിറ്റാണ്ടിനിടെ മികച്ച സൗഹൃദമാണ് ഇന്ത്യക്കും ഒമാനും ഇടയില്‍ ഉണ്ടായത്.
ഇരു രാജ്യങ്ങളുടെയും വികസനത്തിനും ഇത് ഏറെ ഗുണം ചെയ്തു.

Latest