Connect with us

Kerala

വേളാങ്കണ്ണി യാത്രക്ക് പോയ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

ചാലക്കുടി: വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മേലൂര്‍ അടിച്ചിലി സ്വദേശികളായ തോട്ടത്തില്‍ ജോര്‍ജുകുട്ടി (52), മകള്‍ ലിബി(21), ലിബിയുടെ ഭര്‍ത്താവും ആലപ്പുഴ മുഹമ്മ സ്വദേശിയുമായ അജോമോന്‍ (28) എന്നിവരാണ് മരിച്ചത്. ജോര്‍ജുകുട്ടിയുടെ ഭാര്യ ഷീല (48) ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്.

വ്യാഴാഴ്ച രാവിലെയാണ് കുടുംബാംഗങ്ങള്‍ വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനു പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ വൈകുന്നേരം തഞ്ചാവൂരില്‍ വെച്ച് അപകടത്തില്‍പെടുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

മൃതദേഹങ്ങള്‍ തൃശിനാപ്പിള്ളി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest