Connect with us

International

ലോകത്തെ 27 ശതമാനം മുസ്ലീങ്ങളും തീവ്രവാദികളെന്ന് ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ലോകത്തെ 27 ശതമാനം മുസ്ലീങ്ങളും കടുത്ത തീവ്രവാദികളെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചിലപ്പോള്‍ അത് 35 ശതമാനം വരെ പോകാമെന്നും ഇത് യുദ്ധത്തിലേക്ക് നയിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനങ്ങളിലും ഇത് തെളിഞ്ഞതായി ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. നേരത്തെ മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നു പറഞ്ഞ് ട്രംപ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള ട്രംപിന്റെ നീക്കവും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Latest