Connect with us

Kerala

പ്രിയദര്‍ശിനി ബസില്‍ പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടര്‍ പിടിയില്‍

പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് മൂവാറ്റുപുഴ- ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിജയനെയാണ് പരിശോധന നടത്തിയ ഇന്‍സ്പെക്ടര്‍ പിടികൂടിയത്

Published

|

Last Updated

കൊച്ചി | കെ എസ് ആര്‍ ടി സിയുടെ സ്ത്രീകള്‍ക്കു സൗജന്യയാത്രയുള്ള പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടര്‍ പിടിയില്‍. പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് മൂവാറ്റുപുഴ- ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിജയനെയാണ് പരിശോധന നടത്തിയ ഇന്‍സ്പെക്ടര്‍ പിടികൂടിയത്.

വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പില്‍ ഇറങ്ങിയ രണ്ട് പുരുഷന്‍മാരുടെ ടിക്കറ്റ് ഇന്‍സ്പെക്ടര്‍ പ്രിയേഷ് പോള്‍ പരിശോധിച്ചപ്പോള്‍ രണ്ടും സീറോ ടിക്കറ്റായിരുന്നു. യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജ് നല്‍കിയതായി വെളിപ്പെടുത്തി. തുടര്‍ന്ന് ബസിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് പുരുഷയാത്രക്കാര്‍ക്ക് കൂടി സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തിയത്.

ഇവരും കണ്ടക്ടര്‍ക്ക് പണം നല്‍കിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കണ്ടക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കി.

 

Content Highlights:
A KSRTC conductor was caught issuing free zero-tickets, reserved for women, to five male passengers on the Priyadarshini bus service. The inspector found that passengers had paid the full fare, which was pocketed by the conductor. Authorities recommended action and submitted a vigilance report.

 

Latest