ഖാരിഅ് മമ്മൂട്ടി മുസ്്‌ലിയാര്‍ നിര്യാതനായി

Posted on: March 8, 2016 8:28 pm | Last updated: March 8, 2016 at 8:28 pm

efd8c329-3820-4c04-9272-92ceb9e2840eകല്‍പ്പറ്റ: സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് ഖാരിഉം സമസ്ത ജില്ലാ ട്രഷററുമായ ഖാരിഅ് കണ്ടിയന്‍ മമ്മൂട്ടി മുസ്്്‌ലിയാര്‍(70) നിര്യാതനായി. 1992 മുതല്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഖാരിഉം മുഫത്തിശുമായി സേവനം ചെയ്തു വരികയായിരുന്നു.
വയനാട്ടിലെ സുന്നീ സംഘടനാ മുന്നേറ്റത്തില്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. മര്‍കസ്, ജാമിഅ സഅദിയ്യ,തളിപ്പറമ്പ് അല്‍മഖര്‍, പാലക്കാട് ഹസനിയ അറബികോളജ് തുടങ്ങിയ കേരളത്തിലെ വിവിധ ദഅ്‌വ കോളജുകളിലും ശരീഅത്ത് കോളജുകളിലും വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആന്‍ ഹിഫഌ ക്ലാസ് നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ധാരാളം പേരുടെ ഗുരുവര്യന്‍ കൂടിയാണ്. നാല് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. ഭാര്യ: വെട്ടന്‍ ആഇശ,മക്കള്‍: മുബാറക് സഅദി, മുഹമ്മദ് ബശീര്‍(കാരന്തൂര്‍ മര്‍കസ് വിദ്യാര്‍ഥി),ഫാത്വിമത്തുസുഹ്‌റ,ആമിന,സല്‍മ,സുമയ്യ,റഹീമ.മരുമക്കള്‍: ടി മുഹമ്മദ് ബശീര്‍ മുസ്്‌ലിയാര്‍ പടിഞ്ഞാറത്തറ, മമ്മൂട്ടി സഖാഫി ആറുവാള്‍, അബ്ദുല്‍ മജീദ് സഖാഫി വെണ്ണിയോട്, അബ്ദുല്ല അമാനി കെല്ലൂര്‍, അലി സഖാഫി കുണ്ടാല, സഹോദരങ്ങള്‍: മൊയ്തീന്‍, ഇബ്‌റാഹീം, ബശീര്‍, അബ്ദുല്‍ അസീസ്, ആഇശ, സൈനബ, ആമിന, അലീമ, സഫിയ.
മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തെങ്ങുമുണ്ട ജുമാമസ്ജിദ് ഖബ്‌റിസ്ഥാനില്‍ മറവ് ചെയ്തു.സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മൗലവി ബാഖവി,എസ് വൈ എസ് ജില്ലാ നേതാക്കളായ കെ എസ് മുഹമ്മദ് സഖാഫി, സെക്രട്ടറി പി സി അബൂ ശദ്ദാദ്, നാസര്‍ മാസ്റ്റര്‍, മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എം അബ്ദുര്‍റഹ്്മാന്‍ മുസ്‌ലിയാര്‍, സെക്രട്ടറി നീലിക്കണ്ടി പക്കര്‍ ഹാജി,മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, എസ് എം എ ജില്ലാ സെക്രട്ടറി ചെറുവേരി മുഹമ്മദ് സഖാഫി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അലവി സഅദി തുടങ്ങിവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.