Connect with us

Kerala

ജഗദീഷും സിദ്ദീഖും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കിയ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ നടന്‍മാരായ ജഗദീഷും സിദ്ദീഖും ഇടം പിടിച്ചു. ജഗദീഷിനെ പത്തനാപുരത്തും സിദ്ദീഖിനെ അരൂരിലും മല്‍സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കെപിസിസി നേതൃത്വം ജഗദീഷുമായി കൂടിക്കാഴ്ച്ച നടത്തിയതായാണ് വിവരം. പത്തനാപുരത്ത് ഇടതു സ്ഥാനാര്‍ത്ഥിയായി നിലവിലെ എംഎല്‍എയും സിനിമാ താരവുമായ ഗണേഷ് കുമാര്‍ തന്നെ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പാണ്. ഇതോടെ മണ്ഡലത്തില്‍ താരപ്പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

കാലങ്ങളായി കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമാണ് ജഗദീഷ്. 61 കാരനായ ജഗദീഷ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ്. കോണ്‍ഗ്രസ് ഇതാദ്യമായല്ല ജഗദീഷിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. മുന്‍പും പലതവണ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കപ്പെട്ടെങ്കിലും, അവസാന നിമിഷത്തില്‍ പിന്തള്ളപ്പെട്ടു പോവുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന പ്രഖ്യാപനവുമായി ജഗദീഷ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ ഒരുക്കമെന്നും ജഗദീഷ് അന്ന് വ്യക്തമാക്കിയിരുന്നു. ഇക്കുറി തീര്‍ച്ചയായും ജഗദീഷിനെ പരിഗണിക്കുമെന്ന് മുന്‍പ് തന്നെ ധാരണയായതായാണ് വിവരം.

---- facebook comment plugin here -----

Latest