Connect with us

Gulf

മെസ്സി ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരം

Published

|

Last Updated

മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലയണല്‍ മെസ്സി പുരസ്‌കാരം സ്വീകരിക്കുന്നു

ദുബൈ: രാജ്യാന്തര കായിക സമ്മേളനത്തോടനുബന്ധിച്ച് ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരമായി ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടത് മെസ്സി അംഗമായ ബാഴ്‌സലോണയാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മികച്ച ജി സി സി കളിക്കാരനായി സഊദി അറേബ്യയിലെ യാസിര്‍ അല്‍ ശഹ്‌റാനി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കരിയര്‍ നേടിയതിനുള്ള പുരസ്‌കാരം ഇറ്റലിയിലെ ആന്‍ട്രി ഫിര്‍ലോക്കാണ്. ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമി ഏറ്റവും മികച്ച പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബെല്‍ജിയത്തിന്റെ മാര്‍ക്ക് വില്‍മോട്ടാണ് മികച്ച കോച്ച്.
മികച്ച റഫറിയായി ഉസ്ബക്കിസ്ഥാന്റെ റൗശാന്‍ ഇര്‍മാത്തോവ് തിരഞ്ഞെടുക്കപ്പെട്ടു.

Latest