Connect with us

National

വിഎസിനെയും പാര്‍ട്ടിയെയും രണ്ടായി കാണേണ്ടതില്ലെന്ന് സീതാറാം യെച്ചൂരി

Published

|

Last Updated

കൊല്‍ക്കത്ത: വിഎസിനെയും പാര്‍ട്ടിയെയും രണ്ടായി കാണേണ്ടതില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മുന്നണി രൂപവത്കരണം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരന്നു അദ്ദേഹം.

പാര്‍ട്ടിയുടെ നേതൃത്വ തീരുമാനത്തില്‍ അനുഭവസമ്പത്തും ചെറുപ്പവും പരിഗണിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടി പ്ലീനം ലക്ഷ്യമിടുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

സിപിഎം പ്ലീനം നാളെ ആരംഭിക്കും. 30ന് സമാപിക്കും.

---- facebook comment plugin here -----

Latest