തലശ്ശേരിയില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു

Posted on: December 21, 2015 5:37 pm | Last updated: December 21, 2015 at 8:02 pm
SHARE

bombകണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് ബോംബ് പൊട്ടി ഒരാള്‍ മരിച്ചു. താമിക്കുന്ന് പുതിയാണ്ടി സജീവനാണ് മരിച്ചത്. ചെള്ളയില്‍ കടപ്പുറത്ത് വട്ടക്കല്ലിന് സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയതെന്ന് പൊലിസ് അറിയിച്ചു. സജീവന്റെ ഇടതു കൈപത്തി സ്‌ഫോടനത്തില്‍ തകര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സജീവന്‍. ആര്‍.എസ്.എസ് ബി.ജെ.പി ശക്തി കേന്ദ്രമാണ് ചെള്ളയില്‍ കടപ്പുറം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here