സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് ഭാരവാഹികള്‍

Posted on: December 21, 2015 10:24 am | Last updated: December 21, 2015 at 10:25 am

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കിള്‍ മുസ്‌ലിം ജമാഅത്ത് രൂപവത്കരണവും എസ് വൈ എസ് സര്‍ക്കിള്‍ പുനസംഘടനയും നടത്തി. മര്‍കസുദ്ദഅ് വയില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ സെയ്ദ് ബാഖവി അധ്യക്ഷത വഹിച്ചു. മുസ് ലിം ജമാഅത്ത് ഭാരവാഹികള്‍: ഒ എം പൂക്കോയതങ്ങള്‍(പ്രസി), അബ്ബാസ് സഅദി, ഇബ്രാഹീം കളരിക്കണ്ടി(വൈ പ്രസി), അന്ത്രു ഹലാല്‍(ജനറല്‍ സെക്ര), ഉമര്‍ സഖാഫി ചെതലയം, പി എസ് അബൂബക്കര്‍(ജോ.സെക്ര), സയ്യിദ് ബഷീര്‍ തങ്ങള്‍(ഫിനാന്‍സ് സെക്ര). എസ് വൈ എസ് സര്‍ക്കിള്‍ ഭാരവാഹികള്‍: സിദ്ദീഖ് സഖാഫി മണിച്ചിറ(പ്രസി), അഹമ്മദ് ശമീര്‍ തങ്ങള്‍, അബ്ദുര്‍റഫീഖ് ടി പി(വൈസ് പ്രസി), അബ്ദുല്ലത്തീഫ് ബീനാച്ചി(സെക്ര), സലീം കോട്ടേക്കാരന്‍, ആദം പള്ളിക്കണ്ടി(ജോ.സെക്ര), മുനീര്‍ കട്ടയാട്(ഫിനാന്‍സ് സെക്ര), ഉമര്‍ സഖാഫി, സൈദ് ബാഖവി, പി ഹംസ അഹ്‌സനി ഓടപ്പള്ളം സംബന്ധിച്ചു. അന്താരാഷ്ട്ര ഹുബ്ബൂുര്‍റസൂല്‍ കോണ്‍ഫറന്‍സ് വിജയിപ്പിക്കാനും തീരുമാനിച്ചു.