മടവൂരില്‍ ഡെങ്കിപ്പനി പടരുന്നു

Posted on: December 12, 2015 12:03 pm | Last updated: December 12, 2015 at 12:03 pm
SHARE

കൊടുവള്ളി: മടവൂര്‍ മുട്ടാഞ്ചേരി ഇരുമ്പന്‍ കുറ്റിക്കല്‍ ഭാഗത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു.
ഒരു മാസം മുമ്പ് ഇവിടെ പനി ബാധിച്ച് റിട്ട. പോലീസുകാരന്‍ മരിച്ചിരുന്നു. ഇപ്പോള്‍ അവരുടെ കുടുംബത്തിലും അയല്‍വീടുകളിലുമായി നിരവധി പേര്‍ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലാണ്.
ഡെങ്കിപ്പനി ബാധിതര്‍ക്ക് ചികിത്സ നല്‍കുന്നതിന് രോഗബാധ തടയുന്നതിനും ആരോഗ്യവകുപ്പ് അടിയന്തര നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മടവൂര്‍ ഡിവിഷന്‍ മെമ്പര്‍ ടി അലിയ്യി മാസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here