ബിജു രാധാകൃഷ്ണന്റെ പക്കല്‍ സിഡിയില്ലെന്ന് സരിത

Posted on: December 10, 2015 7:03 pm | Last updated: December 11, 2015 at 10:48 am

saritha s nayarതിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ പക്കല്‍ സിഡിയില്ലെന്നും സിഡി കൈവശമുണ്ടെന്ന അവകാശവാദം തന്നെ അതിശയിപ്പിച്ചെന്നും സരിതാ എസ് നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും സോളാര്‍ വിവാദനായിക സരിത നായരും ഉള്‍പ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന്‍ സംഘം കോയമ്പത്തൂരിലേക്ക് യാത്ര നടത്തുന്നതിനിടെയാണ് സരിതയുടെ പ്രതികരണം. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നുണപരിശോധന പരിഗണിക്കാം. സിഡിയുണ്ടെങ്കില്‍ ഹാജരാക്കേണ്ട ബാധ്യത ബിജുവിനുണ്ടെന്നും സരിത പ്രതികരിച്ചു.
ബിജുവിനൊപ്പം മൂന്ന് പോലീസ് ഉദ്യോഗസ്ഥരും സോളാര്‍ കമ്മീഷനിലെ മൂന്ന് അഭിഭാഷകരുമാണു വാഹനത്തിലുള്ളത്. ഒപ്പമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കമ്മീഷന്‍ ഓഫീസില്‍ വാങ്ങിവച്ച ശേഷമാണ് സിഡി പിടിച്ചെടുക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.