നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് ലാലു പ്രസാദ് യാദവ്

Posted on: November 8, 2015 3:48 pm | Last updated: November 8, 2015 at 5:43 pm
SHARE

009_lalu_prasad_yadavപാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ചതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മുഖ്യമന്ത്രിയായി നിതീഷ് തന്നെ തുടരും. ജാതി മതഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും മഹാസഖ്യത്തെ പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു. തന്റെ വസതിയിലെത്തിയ നിതീഷിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഛിന്നഭിന്നമാക്കി. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമന്നും ലാലു പറഞ്ഞു. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് വിശാല സഖ്യത്തില്‍ ആര്‍ജെഡിയാണ് ഒറ്റയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയിരിക്കുന്നത്. ആര്‍ജെഡി 80 സീറ്റിലും ജെഡിയു 71 സീറ്റിലും കോണ്‍ഗ്രസ് 25 സീറ്റിലുമാണ് വിജയിച്ചത്.