സ്വര്‍ണത്തിന് വീണ്ടും വില കൂടി

Posted on: September 17, 2015 11:46 am | Last updated: September 18, 2015 at 3:01 pm

goldകൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ കൂടി 19680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2460 രൂപയാണ് ഗ്രാമിന്റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ബുധനാഴ്ച 19,520 രൂപയായിരുന്നു പവന്‍ വില. ആറു ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് പവന്‍ വില 19,520 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.10 ഡോളര്‍ കൂടി 1,120.30 ഡോളറിലെത്തി.