നെയ്യാറ്റിന്‍കരയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

Posted on: September 6, 2015 11:20 am | Last updated: September 8, 2015 at 12:15 am

accidentതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് കളിയിക്കാവിളയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളുടേയും മുന്‍ഭാഗം തകര്‍ന്നു. പുലര്‍ച്ചെ ഒരു മണിയോടെ ടി ബി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു