പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കിയത് കമ്മീഷന്‍ പറ്റാനെന്ന് കോടിയേരി

Posted on: July 16, 2015 1:12 pm | Last updated: July 17, 2015 at 12:11 am
SHARE

kodiyeriതിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന് വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാടാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കിയത് വഴി കമ്മീഷന്‍ പറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരൂരിലെ കൈനിക്കരയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പാഠപുസ്തകങ്ങള്‍ കീറിക്കളഞ്ഞത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണെന്നും കോടിയേരി വ്യക്തമാക്കി.