കസ്റ്റഡി മരണം: പോലീസിന് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

Posted on: July 13, 2015 9:48 am | Last updated: July 13, 2015 at 11:02 pm

custody death kottyam marangattupalliകോട്ടയം: പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണം. മരിച്ച മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറും.

പൊതുസ്ഥലത്ത് മദ്യപിച്ചതിന് മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലെടുത്ത സിബി ശനിയാഴ്ച ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. പോലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഇയാളെ തലയില്‍ ആന്തരിക രക്തസ്രാവത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് മര്‍ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.