ഈജിപ്തിലെ ഐസ് ആക്രമണം; മരണം 35 ആയി

Posted on: July 1, 2015 11:04 pm | Last updated: July 1, 2015 at 11:04 pm

isisകെയ്‌റോ: ഈജിപ്തിലെ സീനായ് മേഖലയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 35 ആയി. സൈനിക ചെക്‌പോസ്റ്റുകള്‍ക്കും പോലീസ് സ്റ്റേഷനുകള്‍ക്കുംനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. 70 തീവ്രവാദികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാണ് വിവിധ പ്രദേശങ്ങളില്‍ ഒരേ സമയം ആക്രമണം അഴിച്ചുവിട്ടത്. മൂന്നു സൈനിക വാഹനങ്ങളും തീവ്രവാദികള്‍ നശിപ്പിച്ചു. കാര്‍ ബോംബ്, മോട്ടോര്‍ ഷെല്‍ ആക്രമണമാണു തീവ്രവാദികള്‍ നടത്തിയത്.