Connect with us

Malappuram

മോഷ്ടിച്ച ബൈക്കുമായി യുവാവ് അറസ്റ്റില്‍

Published

|

Last Updated

തിരൂരങ്ങാടി: മോഷ്ടിച്ച ബൈക്കില്‍ വിലസുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പ്രയാഗ് റോഡിലെ ഒറ്റകത്ത് സൈത് മുഹമ്മദലി (18)യെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
മുന്നില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ 29ന് വൈകുന്നേരം ദേശീയപാതയില്‍ കരുമ്പിലില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സൈത് മുഹമ്മദ് പിടിയിലായത്. ബൈക്ക് കഴിഞ്ഞ 18ന് ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ട്യൂവിലര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ബൈക്ക് വാങ്ങാനെന്ന വ്യാജേനെ ബൈക്ക് ഓടിച്ചുനോക്കാനെടുത്ത ശേഷം ഇതുമായി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ 2014ല്‍ കോട്ടക്കലിലെ ഒരുബൈക്ക് ഷോറൂമില്‍നിന്ന് ഇതുപോലെ മറ്റൊരു ബൈക്ക് മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു. ഈ ബൈക്ക് ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കി.