ആവശ്യപ്പെട്ട ഗാനം കേള്‍പ്പിക്കാത്തതിന് യുവാവ് ഡിജെയെ വെടിവെച്ചു കൊന്നു

Posted on: June 24, 2015 2:47 pm | Last updated: June 24, 2015 at 2:47 pm

shootingബരേലി: ആവശ്യപ്പെട്ട ഗാനം കേള്‍പ്പിക്കാത്തതിന് യുവാവ് ഡിജെയെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബരേലിയിലാണ് സംഭവം.

അരുണ്‍ വാല്‍മീകി (30) എന്ന ഡിജെയാണ് കൊല്ലപ്പെട്ടത്. ഇഷു എന്ന യുവാവ് തനിക്ക് ഇഷ്!ടപ്പെട്ട ഒരു ബോളിവുഡ് ഗാനം കേള്‍പ്പിക്കാന്‍ ഡിജെയോട് ആവശ്യപ്പെട്ടു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഗാനം കേള്‍പ്പിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രോഷാകുലനായ ഇഷു നാടന്‍തോക്കെടുത്ത് അരുണിന് നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു.