Connect with us

Kerala

ജിജി തോംസണ്‍ കള്ളനും വഞ്ചകനുമെന്ന് ടിഎച്ച് മുസ്തഫ

Published

|

Last Updated

തിരുവനന്തപുരം: ജിജി തോംസണ്‍ കള്ളനും വഞ്ചകനുമാണെന്ന് പാമോലിന്‍ കേസിലെ പ്രതിയും മുന്‍മന്ത്രിയുമായ ടി എച്ച് മുസ്തഫ. പാമോലിന്‍ കേസില്‍ താന്‍ പ്രതിയും ഉമ്മന്‍ചാണ്ടി സാക്ഷിയുമായത് കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും അന്നത്തെ രാഷ്ട്രീയ സാഹചര്യവും മൂലമാണ്.
പാമോലിന്‍ കേസിലെ ഇടപാടുകള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ജിജി തോംസണാണ്. വകുപ്പ് മന്ത്രിയായിരുന്ന തന്റെ അനുമതി പോലും ചോദിക്കാതെയായിരുന്നു ഇത്. ജിജി തോംസണ് അന്നും കൂടുതല്‍ അടുപ്പം ഉമ്മന്‍ ചാണ്ടിയോടായിരുന്നു.

---- facebook comment plugin here -----

Latest