എം.ഐ. ഷാനവാസ് തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ടി.സിദ്ധിഖ്‌

Posted on: May 23, 2015 11:57 am | Last updated: May 24, 2015 at 10:48 am

ACCകോഴിക്കോട്: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ എംഐ ഷാനവാസാണെന്ന് ടി സിദ്ധിഖ്. എംഐ ഷാനവാസും കെപിസിസി സെക്രട്ടറി ജയന്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും ടി സിദ്ധീഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തന്റെ സ്വകാര്യ ജീവിതത്തെയും പൊതു ജീവിതത്തെയും തകര്‍ക്കാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ വയനാട് ലോകസഭ അംഗം എം എ ഷാനവാസും കെ പീ സീ സീ സെക്രെട്ടറി ജയന്തും കൂട്ടാളികളും നസീമയും അടക്കമുള്ളവരുടെ ഗൂഡാലോചന അന്വേഷണത്തിന് വിധേയമാകണമെന്നും ടി സിദ്ധിഖ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
T SIDHEEQഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം………….
പരാതിയേയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു .
……………………………………………………………………
ഞാന്‍ എന്റെ കുടുംബത്തില്‍ ഉണ്ടായ മനോവേദനയും വൈഷമ്യങ്ങളും പുറത്ത് ഒരുപാട് പ്രശ്‌നങ്ങളെ നേരിട്ടപ്പോഴും പുറത്തു പറയാനോ ചര്‍ച്ച ചെയ്യാനോ ഒരിക്കലും സാധാരണ ഗതിയില്‍ മുന്നോട്ടു വന്നിട്ടില്ല ,പക്ഷെ ഞാന്‍ എന്റെ മക്കളെ അടക്കം വധ ശ്രമം നടത്തി എന്നും ഗാന്‍ഗ് അറ്റാക്ക് നടത്തി എന്നും വ്യാജ പ്രചരണം നടത്തുകയും എന്നിട്ട് അതില്‍ കണ്ണൂരിലുള്ള എന്റെ ഭാര്യ സഹോദരന്മാര്‍ അതില്‍ പങ്കാളികളായി എന്നും മറ്റു സുഹൃത്തുക്കള്‍ പങ്കാളികള്‍ ആയി എന്നും നട്ടാല്‍ മുളയ്ക്കാത്ത പച്ചക്കള്ളം വിളിച്ചു പറഞ്ഞ് എന്നെ അപമാനിക്കാന്‍ ശ്രമം നടത്തുമ്പോള്‍ അതിനെ നിര്‍ബന്ധമായും സത്യം ജനങ്ങളെ അറിയിക്കണം എന്ന് നിരന്തരം എന്റെ സുഹൃത്തുക്കളും എന്നെ സ്‌നേഹിക്കുന്ന ആളുകളും മാധ്യമങ്ങളും പറഞ്ഞത് കൊണ്ട് ഞാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച പരാതി ഇവിടെ പോസ്റ്റ് ചെയ്യുന്നു .
ബഹുമാനപ്പെട്ട സിറ്റി പോലീസ് കമ്മീഷണര്‍ അവര്‍കള്‍ക്ക്
കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് പോസ്റ്റ് ഓഫീസിന്റെ പരിധിയില്‍ താമസിക്കുന്ന തൂവക്കോട് കാസിം മകന്‍ ടീ സിദ്ദിഖ് ബോധിപ്പിക്കുന്ന ഹരജി ,
സാര്‍ ,
DDഇന്നലെ 2152015 മിംസ് ആശുപത്രിയില്‍, എന്റെ പിതാവ് ,ഗുരുതര ഹൃദയ സംബന്ധമായ അസുഖ ബാധിതനാണ് ,അദ്ദേഹത്തെ ഡോക്ടര്‍ അലി ഫൈസലിനെ കാണിക്കാന്‍ മിംസ് ആശുപത്രിയില്‍ പോവുകയും പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മിംസ് ഹോസ്പിടല്‍ കാന്റീനില്‍ ഉപ്പയും എന്റെ െ്രെഡവര്‍ അല്ത്താഫും ഒന്നിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നസീമയും കുട്ടികളും കൂടെ വേറെ ഒരു സ്ത്രീയും അവിടേക്ക് വന്നു ,ഞാന്‍ സാധാരണ ഗതിയില്‍ കുട്ടികളെ സ്‌കൂളില്‍ പോയി കാണുക ആയിരുന്നു പതിവ് ,മേയ് മാസത്തില്‍ സ്‌കൂളോ മദ്രസ്സയോ ഇല്ലാത്തത്‌കൊണ്ട് ഈ മാസം മക്കളെ കാണാത്തതിന്റെ പ്രയാസം വളരെ കൂടുതലായിരുന്നു, മക്കളെക്കണ്ട് അടുത്തേക്ക് ചെന്ന എന്നെ മക്കളെ കാണാനോ തൊടാനോ അനുവദിക്കില്ലെന്നും ഇവിടെ ഒരു സീനുണ്ടാക്കുമെന്നും മക്കളുടെ അടുത്ത് നിന്ന് പോടാ എന്ന് പറഞ്ഞ് ആക്രോശിക്കുകയും നസീമ ചെയ്തു ,കുഴപ്പം ഉണ്ടാകാതിരിക്കാന്‍ മക്കള്‍ ഇരിക്കുന്നതിന്റെ അടുത്തിരുന്നു മക്കളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ”നീ പോടാ നായിന്റെ മോനെ ” എന്ന് പറഞ്ഞു തന്റെ രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുമെന്നും , നീ ഭേദമാക്കിയ കാന്‍സര്‍ രോഗം വച്ച് തന്നെ നിന്നെ ഇല്ലാതാകും എന്നും ,എന്റെ കൂടെ തന്റെ ആളുകള്‍ ഉണ്ടെന്നും പറഞ്ഞ്…തന്നെ തീര്‍ക്കും എന്നും പറഞ്ഞു ആക്രോശിച്ചു ,പറയാന്‍ പറ്റാത്ത രീതിയില്‍ ഉള്ള വാക്കുകള്‍ പറഞ്ഞു വീണ്ടും വീണ്ടും അവിടെ സീന്‍ ഉണ്ടാക്കി ,”നായിന്റെ മോനെ ” എന്ന് പറഞ്ഞു വീണ്ടും ആക്രോഷിച്ചപ്പോള്‍ ..ഞാന്‍ വീണ്ടും വരാം എന്ന് മക്കളോട് പറഞ്ഞു ഞാന്‍ എഴുന്നേറ്റു പോയി ,ഈ സംഭവത്തിനു മിംസ് കാന്റീന്‍ ജീവനക്കാരും ആ സമയത്ത് അവിടെയുണ്ടായിരുന്ന ഡോക്ടര്മാരും കൂടാതെ CCTV ദൃശ്യങ്ങളും ദൃക്‌സാക്ഷികളാണ്,അതുകൊണ്ട് തന്നെ CCTVദ്രശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം ,കൂടാതെ ഞാനും ഭാര്യ സഹോദരന്മാരും െ്രെഡവറും ആക്രമിച്ചു എന്നുള്ളതും കൊന്നുകളയും എന്നുള്ളതും ഒരു വലിയ ഗൂഡാലോച്ചനയുടെ ഭാഗമാണ് ,എന്റെ ഭാര്യാ സഹോദരന്മാര്‍ കണ്ണൂര്‍ ജില്ലയിലാണ് , ഭക്ഷണം കഴിച്ചു കാന്റീനില്‍ ഞാനും െ്രെഡവറും രോഗിയായ എന്റെ ഉപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ,ഞാന്‍ മക്കളോട് സംസാരിക്കുന്നത് അവര്‍ ഭക്ഷണം കഴിക്കുന്നതിന്റെ അടുത്തിരുന്നാണ്,ആ ഫോട്ടോ (ഇതോടൊപ്പം വെക്കുന്നു ) ഇതിനുള്ള ഏറ്റവും വലിയ തെളിവാണത് .കണ്ണൂര്‍ താമസമാക്കിയ എന്റെ ഭാര്യ സഹോദരന്മാര്‍ സ്ഥലത്തും പരിസര പ്രദേശത്ത് പോലും ഇല്ലായിരുന്നു ,എന്നിട്ടും അവരൊക്കെ ആക്രമിച്ചു എന്ന് പറയുന്നതും കുട്ടികളുടെ മനോനില തകര്‍ന്നു എന്നുള്ളതും വലിയ ഗൂഡലോചനയാണ്. എന്റെ സ്വകാര്യ ജീവിതത്തെയും പൊതു ജീവിതത്തെയും തകര്‍ക്കാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ വയനാട് ലോകസഭ അംഗം എം എ ഷാനവാസും കെ പീ സീ സീ സെക്രെട്ടറി ജയന്തും കൂട്ടാളികളും നസീമയും അടക്കമുള്ളവരുടെ ഗൂഡാലോചന അന്വേഷണത്തിന് വിധേയമാകണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു ,ഇവിടെ പരാതിയില്‍ ആദ്യം പരാമര്‍ശിച്ച കാന്‍സര്‍ രോഗിയാണെന്ന പരാമര്‍ശം തികച്ചും അടിസ്ഥാന രഹിതമാണ് ,ഞാന്‍ തന്നെ ചിലവഴിച്ച് ഞാനും എന്റെ സുഹൃത്തുക്കളായ റഷീഫ് എന്ന ഇന്നിയും സത്യന്‍ മുണ്ടെയിലും ഷിജിലാലും ചേര്ന്ന് ചികിത്സിച്ച് 2014 ജൂണ്‍ ആദ്യത്തോടുകൂടി സമ്പൂര്‍ണ്ണമായി ഈ രോഗം മാറ്റി സുഖപ്പെടുതിയുള്ളതാണ് ,മിംസ് ഹോസ്പിറ്റലില്‍ ഇവരെ ചികിത്സിപ്പിച്ച ഡോക്ടര്‍ നാരായണന്‍ കുട്ടി വാര്യരും ആര്‍ സീ സീ യിലെ ഡോക്ടര്‍ രതീഷും ആര്‍ സീ സീ ഡയറക്ടര്‍ പോള്‍ സെബാസ്‌റ്യന്‍ സാറും അതിന്റെ മെഡിക്കല്‍ റെക്കോര്ട്‌സും ഇവരുടെ രോഗം മാറി എന്നുള്ളതിനുള്ള ജീവിച്ചിരിക്കുന്ന തെളിവുകള്‍ ആണ് , നിലവില്‍ കാന്‍സര്‍ ബാധിധയാണ് എന്നുള്ളതിന്റെ അവരുടെ പ്രസ്താവനയുടെ പിന്നില്‍ വലിയ ഒരു ഗൂഡാലോചനയുണ്ട് ,മെഡിക്കല്‍ റെക്കോര്ഡുസും ഡോക്ടര്‍മാരും മാത്രമല്ല നസീമ തന്നെ ഫേസ്ബുക്കില്‍ പല തവണ രോഗം പൂര്‍ണ്ണമായി ഭേദമായി എന്ന് സ്വന്തം വാളില്‍ പോസ്റ്റ് ചെയ്തിരുന്നു ,അതിനുള്ള തെളിവും ലോകം കണ്ടതാണു , ഇത്രയും മോശവും കള്ളത്തരവും അടങ്ങിയ പരാതി നല്‍കുന്ന നസീമ….
1മക്കളെ കാണുന്നതില്‍ എന്നെ തടയുക ….
2രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കുക
എന്ന ഗൂഡാലോചനയാണ് ഈ വ്യാജ പരാതിയുടെ അടിസ്ഥാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു ,.ഞാന്‍ ഒരു കാര്യം കൂടി പോലീസ് മേധാവിയോദ് അഭ്യര്‍ത്ഥിക്കുന്നു ,ഒരിക്കലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് പറഞ്ഞു എന്നെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയമായി തകര്‍ക്കാനും ശ്രമിക്കുന്ന എന്തും ചെയ്യാന്‍ മടി കാണിക്കാത്ത എം ഐ ഷാനവാസ് ഉള്‍പ്പെടെയുള്ള ആളുകളുടെ നേതൃത്തത്തില്‍ തന്നെ ഗൂഡാലോചന നടത്തി നസീമയെയും മക്കളെയും ആക്രമിക്കാനും എന്നിട്ട് ആ കുറ്റം എന്റെ തലയില്‍ വച്ച് കെട്ടാനും സാധ്യതയുണ്ട് അതുകൊണ്ട് തന്നെ അവര്‍ക്ക് മതിയായ പോലീസ് സുരക്ഷ പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് നല്ക്ണമെന്നും പോലീസ് വീഡിയോ സൗകര്യം ഒരുക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു ,മേല്‍ പ്രസ്താവിച്ച ഗൂഡാലോചനയിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യാജ പരാതി തന്നു അപകീര്ത്തിപ്പെടുത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു .
ആയിരം കള്ള പരാധികള്‍ നല്‍കിയാലും അകമ്പടി സേവിക്കാന്‍ വലിയ നേതാക്ക നിര തന്നെ ഉണ്ടായാലും എന്നെ എന്റെ മക്കളില്‍ നിന്നും അകറ്റാന്‍ ഒരു ശക്തിക്കും കഴിയില്ല.