പെട്രോള്‍-ഡീസല്‍ വില കുത്തനെ കൂട്ടി

Posted on: May 15, 2015 7:29 pm | Last updated: May 16, 2015 at 12:49 am

DIESELന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കൂടിയതിനാലാണ് വില കൂട്ടുന്നതെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. പുതുക്കിയ ഇന്ന അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. ഏപ്രില്‍ 30-നും പെട്രോള്‍ ഡീസല്‍ വില കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 3.96 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയുമാണ് അന്ന് കൂട്ടിയത്.