Gulf
നേപ്പാളിലേക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എക്‌സ്പ്രസ് മണി

ദുബൈ: നേപ്പാളിലേക്ക് അയക്കുന്ന പണത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എക്‌സ്പ്രസ് മണി അധികൃതര്‍ അറിയിച്ചു.
മെയ് ഒന്നിന് നിലവില്‍ വന്ന ആനുകൂല്യം 31 വരെ തുടരും. യു എ ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് ഇളവ് ബാധകം. നേപ്പാളിലെ ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങളും എക് സ്പ്രസ് മണി നടത്തുന്നുണ്ട്. ഇതിനായി യു എ ഇ എക്‌സ്‌ചേഞ്ചുമായി ചേര്‍ന്ന് എക്‌സ്പ്രസ് മണിയുടെ സി എസ് ആര്‍ വിഭാഗമായ “ഹോപ്” ദുരിതാശ്വാസനിധി സമാഹരിച്ചിരുന്നു. മരുന്നുകള്‍, പ്രാഥമികചികിത്സക്കുള്ള കിറ്റുകള്‍ തുടങ്ങിയവ എത്തിക്കാനാണ് ശ്രമം. ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്തതടക്കമുള്ള തുകയും സന്നദ്ധസംഘടനകള്‍ വഴി നേപ്പാളിലെ ജനങ്ങളിലെത്തിക്കുമെന്നും എക്‌സ്പ്രസ് മണി സി ഒ ഒ സുദേഷ് ഗിരിയന്‍ അറിയിച്ചു.
---- facebook comment plugin here -----