പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ല: സമരസമിതി

Posted on: April 29, 2015 7:01 pm | Last updated: April 29, 2015 at 7:01 pm

indian roadതിരുവനന്തപുരം: വ്യാഴാഴ്ച്ചത്തെ അഖിലേന്ത്യാ മോട്ടോര്‍വാഹന പണിമുടക്കില്‍ നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളെ തടയില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചു. റോഡ് ഗതാഗത സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി 24 മണിക്കൂര്‍ വാഹനപണിമുടക്കിനാണു കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ് എന്നീ സംഘടനകള്‍ സമിതിയില്‍ അംഗങ്ങളാണ്.