Connect with us

National

ഡല്‍ഹി വിമാനത്താവളത്തില്‍ 65 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. സാവോപോളോയില്‍നിന്ന് ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തിലെത്തിയ പെറുവില്‍ നിന്നുള്ള യാത്രക്കാരനില്‍ നിന്ന് 65 കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. 1300 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത് ഉണ്ടായിരുന്നത്.